Home LATEST NEWS malyalam പുതിയ വാർത്ത കൊച്ചിയില്‍ വിവാഹ ദിനത്തില്‍ വരന്‍ മരിച്ചു

കൊച്ചിയില്‍ വിവാഹ ദിനത്തില്‍ വരന്‍ മരിച്ചു

8
0

Source :- SIRAJLIVE NEWS

കൊച്ചി|കൊച്ചിയില്‍ വിവാഹ ദിനത്തില്‍ വരന്‍ മരിച്ചു. ചാത്താരി വിളങ്ങാട്ടില്‍ ജസ്റ്റിന്‍ വി ജോണാണ് മരിച്ചത്. 32 വയസ്സായിരുന്നു. തിങ്കളാഴ്ച തൃപ്പൂണിത്തുറ സെന്റ് മേരിസ് ഫൊറോന പള്ളിയിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് മരണം. ശനിയാഴ്ച വൈകീട്ട് വിവാഹത്തോടനുബന്ധിച്ചുള്ള അത്താഴമൂട്ട് ചടങ്ങ് നടന്നിരുന്നു. അതിനിടെ ജസ്റ്റിന്‍ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ജസ്റ്റിന്‍ ആശുപത്രിയില്‍ ആയതോടെ വിവാഹ ചടങ്ങ് മറ്റൊരു ദിവസത്തേക്ക് മാറ്റിയിരുന്നു. സംസ്‌കാര ചടങ്ങുകള്‍ നാളെ വൈകീട്ട് മൂന്നിന് സെന്റ് മേരീസ് ഫൊറോന പള്ളിയില്‍വച്ച് നടക്കും. ചാത്താരി വിളങ്ങാട്ടില്‍ ജോണിന്റേയും (സെന്റ് ആന്റണീസ് ഫോട്ടോസ്റ്റാറ്റ്, കിഴക്കേക്കോട്ട) എല്‍സമ്മയുടേയും മകനാണ്. സഹോദരി: ജിനു മരിയ (ഓസ്‌ട്രേലിയ).