Home LATEST NEWS malyalam പുതിയ വാർത്ത കിഴക്കന്‍ പ്രവിശ്യയിലെ എണ്ണ ശുദ്ധീകരണശാല ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം: ചെറുത്ത് സഊദി പ്രതിരോധ...

കിഴക്കന്‍ പ്രവിശ്യയിലെ എണ്ണ ശുദ്ധീകരണശാല ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം: ചെറുത്ത് സഊദി പ്രതിരോധ സേന

6
0

Source :- SIRAJLIVE NEWS

റിയാദ്  | സഊദിയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയായ റാസ് തനുര റിഫൈനറിയെ ലക്ഷ്യമാക്കി ആക്രമണശ്രമം നടത്തിയതായി ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച സഊദി വ്യോമ പ്രതിരോധ സേന ഒരു ഡ്രോണും രണ്ട് ക്രൂയിസ് മിസൈലുകളും നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി പറഞ്ഞു

കിഴക്കന്‍ പ്രവിശ്യയിലെ എണ്ണ ശുദ്ധീകരണശാലയെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം നടത്താന്‍ ശ്രമിച്ചെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എണ്ണ വിതരണത്തെ ബാധിച്ചിട്ടില്ല. കിഴക്കന്‍ പ്രവിശ്യയില്‍ ഒരു ഡ്രോണും റിയാദ് പ്രവിശ്യയിലെ അല്‍-ഖര്‍ജിന് മുകളിലൂടെ പറന്ന രണ്ട് ക്രൂയിസ് മിസൈലുകളും വ്യോമ പ്രതിരോധ സേന തടഞ്ഞു

കിഴക്കന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന റാസ് തനൂറ, രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ, കയറ്റുമതി സൗകര്യങ്ങളില്‍ ഒന്നാണ്. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സേന ഭീഷണികളോട് ഉടനടി പ്രതികരിച്ചു. വ്യോമ ലക്ഷ്യങ്ങള്‍ വിജയകരമായി തകര്‍ത്തു. സുപ്രധാന സൗകര്യങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ നിലനിര്‍ത്തിയതായും വക്താവ് വ്യക്തമാക്കി. സഊദി അറേബ്യയുടെ വ്യോമ പ്രതിരോധ സേന രാജ്യത്തെ ലക്ഷ്യമിട്ട് പറന്ന 10 ഡ്രോണുകളും രണ്ട് ക്രൂയിസ് മിസൈലുകളും തടഞ്ഞുനിര്‍ത്തി നശിപ്പിച്ചതായി സഊദി അറേബ്യയുടെ പ്രതിരോധ മന്ത്രാലയം ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.