Home LATEST NEWS malyalam പുതിയ വാർത്ത കമ്യൂണിസം തിരസ്‌കരിക്കപ്പെട്ട പ്രത്യയശാസ്ത്രം; ആര് ഭരിച്ചാലും ഞാന്‍ കോണ്‍ഗ്രസുകാരന്‍ തന്നെയായിരിക്കും: രമേഷ് പിഷാരടി

കമ്യൂണിസം തിരസ്‌കരിക്കപ്പെട്ട പ്രത്യയശാസ്ത്രം; ആര് ഭരിച്ചാലും ഞാന്‍ കോണ്‍ഗ്രസുകാരന്‍ തന്നെയായിരിക്കും: രമേഷ് പിഷാരടി

17
0

Source :- SIRAJLIVE NEWS

കോട്ടയം |  കോണ്‍ഗ്രസിന്റെ ദേശീയ കാഴ്ചപ്പാടും വിശാലമായ ജനാധിപത്യവുമാണ് തന്നെ കോണ്‍ഗ്രസുകാരനാകാന്‍ പ്രേരിപ്പിച്ചതെന്നും ഏത് ഭരണം വന്നാലും ഞാന്‍ കോണ്‍ഗ്രസുകാരന്‍ തന്നെയായിരിക്കമെന്നും ചലച്ചിത്രതാരം രമേശ് പിഷാരടി . ലോകത്ത് തിരസ്‌കരിക്കപ്പെട്ട പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോട്ടയത്ത് നടക്കുന്ന സംസ്‌കാരസാഹിതി ഉത്സവ് 2026 ന്റെ ഭാഗമായി സംഘടിപ്പിച്ച സിനിമ-രാഷ്ട്രീയം – സമൂഹം എന്ന സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചലച്ചിത്ര സംവിധായകന്‍ ജോസ് തോമസ് മോഡറേറ്ററായിരുന്നു.സംവിധായകന്‍ ജോഷി മാത്യു ,കോട്ടയം രമേശ് ,എന്‍. വി. പ്രദീപ്കുമാര്‍, ചലച്ചിത്ര താരം രവീന്ദ്രന്‍, ജയേഷ് തമ്പാന്‍ ,തോമസ് പാലത്തറ എന്നിവര്‍ സംബന്ധിച്ചു.