Home LATEST NEWS malyalam പുതിയ വാർത്ത കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ നാളെ

കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ നാളെ

26
0

Source :- SIRAJLIVE NEWS

കണ്ണൂര്‍ | ധര്‍മ്മടത്തുനിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കണ്ണൂരില്‍ എത്തും. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു പിണറായി വരെ മുഖ്യമന്ത്രിയുടെ റോഡ് ഷോ നടക്കും.

തളിപ്പറമ്പില്‍ ശ്യാമള ടീച്ചറുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിട്ട പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ റോഡ് ഷോക്ക് ഏറെ പ്രധാന്യം കല്‍പ്പിക്കുന്നുണ്ട്. ടി കെ ഗോവിന്ദന്റെ മരുമകളും ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ടികെ സുലേഖ ഉള്‍പ്പെടെയുള്ളവര്‍ റോഡ് ഷോയില്‍ അണിനിരക്കും. ഇക്കുറിയും പിണറായി വിജയന്‍ ജനവിധി തേടുന്ന ധര്‍മ്മടത്ത് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കളം നിറഞ്ഞിരുന്നു.

ചെമ്പിലോട്, കടമ്പൂര്‍, പെരളശ്ശേരി, ധര്‍മ്മടം, പിണറായി, മുഴപ്പിലങ്ങാട്, വേങ്ങാട്, അഞ്ചരക്കണ്ടി പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് ധര്‍മ്മടം നിയമസഭാ മണ്ഡലം. 2008ലാണ് ധര്‍മ്മടം മണ്ഡലം രൂപീകരിക്കപ്പെട്ടത്. 2021ല്‍ 95,522 വോട്ടുകളാണ് പിണറായി വിജയന്‍ നേടിയത്.