Home LATEST NEWS malyalam പുതിയ വാർത്ത ഒളവണ്ണയില്‍ തെരുവുനായയുടെ ആക്രമണം; എ​ട്ട് പേ​ർ​ക്ക് ക​ടി​യേ​റ്റു

ഒളവണ്ണയില്‍ തെരുവുനായയുടെ ആക്രമണം; എ​ട്ട് പേ​ർ​ക്ക് ക​ടി​യേ​റ്റു

12
0

Source :- SIRAJLIVE NEWS

കോഴിക്കോട്| ഒളവണ്ണയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ എട്ട് പേര്‍ക്ക് കടിയേറ്റു. സമീപം തലാഞ്ചേരിയില്‍ ആണ് തെരുവ് നായയുടെ ആക്രമണം നടന്നത്. ബുധനാഴ്ച വൈകുന്നേരവും ഇന്ന് രാവിലെയുമാണ് നായ ആളുകളെ ആക്രമിച്ചത്.

വീട്ടുമുറ്റത്ത് നില്‍ക്കുന്നവര്‍ക്കും റോഡിലൂടെ നടന്നു പോകുന്നവര്‍ക്കുമാണ് കടിയേറ്റത്. മൂന്നു വയസുള്ള കുട്ടിക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ എട്ടുപേരേയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നായയെ ഇതുവരേയും പിടികൂടാനായില്ല.