Home LATEST NEWS malyalam പുതിയ വാർത്ത ഒമ്പത് മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്കായി 3.95 കോടി അനുവദിച്ചു

ഒമ്പത് മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്കായി 3.95 കോടി അനുവദിച്ചു

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും മന്ത്രിമന്ദിരങ്ങളുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി 3.95 കോടി അനുവദിച്ച് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. ഗവര്‍ണറുടെ ഉത്തരവ് പ്രകാരം പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.

എന്നാല്‍, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘ക്ലിഫ് ഹൗസ്’ തുക അനുവദിച്ച വസതികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ആകെ ഒമ്പത് മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായാണ് തുക വകയിരുത്തിയിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ തുക അനുവദിച്ചിരിക്കുന്നത് മന്‍മോഹന്‍ ബംഗ്ലാവിനാണ്- 81.06 ലക്ഷം.

നെസ്റ്റ് ബംഗ്ലാവ് 40.67 ലക്ഷം, ഉഷസ്സ് 40.03 ലക്ഷം, പെരിയാര്‍ 31.26 ലക്ഷം, പൗര്‍ണമി 40.81 ലക്ഷം, പമ്പ 31.43 ലക്ഷം, കവടിയാര്‍ ഹൗസ് 40.06 ലക്ഷം, ഗംഗ 31.53 ലക്ഷം, അജന്ത 58.74 ലക്ഷം എന്നിങ്ങനെയാണ് തുക ചെലവഴിക്കുക.