Source :- SIRAJLIVE NEWS
തിരുവനന്തപുരം | സംസ്ഥാനത്തെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന് ശേഷമുള്ള അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്ക് പ്രകാരം അന്തിമ വോട്ടര്‍പട്ടികയില്‍ 2.69 കോടി വോട്ടര്‍മാരാണുള്ളത്.
കരട് പട്ടികയില്‍ നിന്ന് 53,229 പേരെ ഒഴിവാക്കിയെങ്കിലും പുതിയ അപേക്ഷകള്‍ പരിഗണിച്ചത് കൂടി കണക്കാക്കുമ്പോള്‍ അന്തിമ പട്ടികയില്‍ 15,11,292 വോട്ടര്‍മാരുടെ വര്‍ധനയുണ്ട്. ഡിസംബര്‍ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ 2,54,42,352 വോട്ടര്‍മാരാണുണ്ടായിരുന്നത്.
24.08 ലക്ഷം പേര്‍ പട്ടികയില്‍നിന്ന് പുറത്തായതായിരുന്നു. ഡിസംബറില്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയിന്‍മേല്‍ പരാതികള്‍ സ്വീകരിക്കുകയും ഹിയറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയതിനും ശേഷമാണ് അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുന്നത്.
എസ്‌ഐആര്‍ നടപടികള്‍ക്കായി തിരഞ്ഞെടുത്ത 2025 ഒക്ടോബറിലെ വോട്ടര്‍ പട്ടിക പ്രകാരം 8.9 ലക്ഷം പേരുടെ കുറവ് അന്തിമ പട്ടികയിലുണ്ട്. ഡിസംബറില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയുമായി താരതമ്യം ചെയ്യുമ്പോള്‍ 16 ലക്ഷം വോട്ടര്‍മാരുടെ കുറവും എസ്‌ഐആറിന് ശേഷമുള്ള പട്ടികയിലുണ്ട്.
ആകെ 2,69,53,644 വോട്ടര്‍മാരാണ് പുതിയ പട്ടികയിലുണ്ടാവുക. പുരുഷന്‍മാര്‍ 1,31,26,048, സ്ത്രീകള്‍ 1,38,27,319, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ 277, പ്രവാസികള്‍ 2,23,558 എന്നിങ്ങനെയാണ് പട്ടികയിലുള്‍പ്പെട്ടവരുടെ കണക്ക്.



