Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

ധനുഷും ബോളിവുഡ് താരം മൃണാൾ താക്കൂറും ഡേറ്റിങ്ങിലാണെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വാലന്റൈൻസ് ദിനത്തിൽ ധനുഷും മൃണാലും വിവാഹിതനാകും എന്നായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. മൃണാള്‍ നായികയായ സണ്‍ ഓഫ് സര്‍ദാര്‍ 2 വിന്റെ പ്രീമിയറില്‍ നിന്നുള്ളൊരു വീഡിയോയാണ് ഗോസിപ്പുകളുടെ തുടക്കം. എന്നാല്‍ ധനുഷ് തന്റെ നല്ല സുഹൃത്ത് മാത്രമാണെന്നാണ് അന്ന് റിപ്പോര്‍ട്ടുകളോട് മൃണാള്‍ പ്രതികരിച്ചത്. ഇപ്പോഴിതാ ധനുഷിനെക്കുറിച്ച് മനസുതുറക്കുകയാണ് മൃണാൾ താക്കൂർ.
ക്യാപ്റ്റൻ മില്ലർ, റായൻ എന്നെ സിനിമകൾ കണ്ടതിന് ശേഷം ഞാൻ ഒരു ധനുഷ് ഫാൻ ആണ്. അസുരനും എനിക്ക് ഇഷ്ടമാണ്. ഒരു ഗംഭീര എഴുത്തുകാരനും സംവിധായകനും ലിറിക് റൈറ്ററും അഭിനേതാവും ആണ് അദ്ദേഹം. അദ്ദേഹം തേരെ ഇഷ്‌ക് മേം ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാൻ അദ്ദേഹത്തോട് എന്റെ സിനിമയായ സൺ ഓഫ് സർദാർ 2 ന്റെ സ്‌ക്രീനിങ്ങിന് വരാനാകുമോ എന്ന് ചോദിച്ചു. പക്ഷേ അദ്ദേഹം വരുമെന്ന് ഞാൻ കരുതിയില്ല. എന്നെങ്കിലും ഒരു നാൾ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്’, മൃണാലിന്റെ വാക്കുകൾ.
സണ്‍ ഓഫ് സര്‍ദാര്‍ 2വിന്റെ പ്രീമയിറില്‍ കൈ കോര്‍ത്ത് നടന്നു വരുന്നതും, ആലിംഗ്നം ചെയ്തു നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കുന്നത്. മൃണാളിന്റെ പിറന്നാള്‍ ആഘോഷത്തിനും ധനുഷ് പങ്കെടുത്തിരുന്നു. പിന്നീട് ധനുഷ് നായകനായ തേരെ ഇഷ്‌ക് മേമിന്റെ സക്സസ് പാര്‍ട്ടിയിലും മൃണാള്‍ അതിഥിയായി എത്തിയിരുന്നു.

