Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് രംഗത്തെത്തി. പാർട്ടി നിർദേശിക്കുകയാണെങ്കിൽ മത്സരിക്കാൻ താൻ തയ്യാറാണെന്ന് വ്യക്തമാക്കിയ ഷമ, അന്തിമ തീരുമാനം പാർട്ടിയുടേതായിരിക്കുമെന്നും പറഞ്ഞു. എല്ലാവരും ഒരു ലക്ഷ്യത്തോടെയാണ് രാഷ്ട്രീയത്തിലേക്ക് വരുന്നതെന്നും, “ഈച്ചയെയും കൊതുകിനെയും കൊല്ലാനല്ല ആരും രാഷ്ട്രീയത്തിൽ എത്തുന്നത്” എന്നുവെച്ച് അവർ പ്രതികരിച്ചു.
വർഷങ്ങളായി പാർട്ടിക്കായി പ്രവർത്തിക്കുന്നവരെ പരിഗണിക്കണമെന്നും ഷമ ആവശ്യപ്പെട്ടു. വിജയസാധ്യതയാണ് പാർട്ടി സാധാരണയായി മുൻഗണന നൽകുന്നതെന്ന് ചൂണ്ടിക്കാട്ടിയ അവർ, ഏതൊരു പാർട്ടിയിലും സ്ത്രീകൾക്ക് മതിയായ പ്രതിനിധാനം ഉറപ്പാക്കേണ്ടതുണ്ടെന്നും പറഞ്ഞു. എന്നാൽ സ്ത്രീപ്രാതിനിധ്യത്തിന്റെ കാര്യത്തിൽ കേരളം ഇനിയും പിന്നിലാണെന്ന വിലയിരുത്തലും അവർ നടത്തി.
മത്സരിക്കാനാവുകയോ ഇല്ലയോ എന്നതിനെക്കാൾ കണ്ണൂരിൽ താൻ സജീവ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ തുടരുമെന്നും ഷമ മുഹമ്മദ് കൂട്ടിച്ചേർത്തു.
