Home LATEST NEWS malyalam പുതിയ വാർത്ത ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് രാജിവച്ചു

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് രാജിവച്ചു

13
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി| ഇന്‍ഡിഗോയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പീറ്റര്‍ എല്‍ബേഴ്സ് രാജിവച്ചു. പകരം ഇന്‍ഡിഗോ എംഡി രാഹുല്‍ ഭാട്ടിയയ്ക്ക്  താല്‍ക്കാലിക ചുമതല നല്‍കി. 2022 സെപ്റ്റംബറില്‍ ചുമതലയേറ്റ എല്‍ബേഴ്സിന്റെ രാജി അപ്രതീക്ഷിതമായിരുന്നു. നോട്ടീസ് പിരീഡ് ഒഴിവാക്കി ഉടന്‍ തന്നെ വിടുതല്‍ നല്‍കണമെന്ന് അദ്ദേഹം ബോര്‍ഡിനോട് അഭ്യര്‍ത്ഥിച്ചു. ഇത് ബോര്‍ഡ് അംഗീകരിക്കുകയും മാര്‍ച്ച് പത്ത് മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു.

രാജ്യത്തിനകത്തും പുറത്തും ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നതില്‍ പീറ്ററിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) പുതിയ ഡിജിസിഎ നയങ്ങള്‍ പിന്‍തുടരാത്തതിനെ തുടര്‍ന്ന് കമ്പനിക്ക് 22.2 കോടി രൂപ പിഴശിക്ഷ നല്‍കിയിരുന്നു.

2025 ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ കമ്പനി അതിന്റെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോയി. 2507 സര്‍വീസുകളാണ് റദ്ദാക്കിയത്. സംഭവത്തില്‍ ഡിജിസിഎ നാലംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കമ്മിറ്റി അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്‍ഡിഗോയ്ക്കെതിരെ നടപടിയെടുത്തത്.