Home LATEST NEWS malyalam പുതിയ വാർത്ത ഇറാന്‍ കുവൈത്തില്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ഇറാന്‍ കുവൈത്തില്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

7
0

Source :- SIRAJLIVE NEWS

കുവൈത്ത് | വൈദ്യുതി നിലയങ്ങളും കടല്‍ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകളും ലക്ഷ്യമിട്ട് ഇറാന്‍ കുവൈത്തില്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. മരിച്ചയാളുടെ വിവരങ്ങള്‍ ലഭ്യമല്ല.

കുവൈത്തില്‍ രൂക്ഷമായ ആക്രമണമാണ് നടന്നത്. യു എ ഇയിലും പുലര്‍ച്ചെ ശക്തമായ ആക്രമണമുണ്ടായി. തുടര്‍ സ്ഫോടക ശബ്ദങ്ങള്‍ കേട്ടു. ഇറാന്‍ ആക്രമണത്തെ ഫലപ്രദമായി ചെറുക്കാനായെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണങ്ങളാണ് ഇറാന്‍ അയല്‍ രാജ്യങ്ങളില്‍ നടത്തിയതെന്ന് യു എ ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് ആരോപിച്ചു.

ബഹ്‌റൈനില്‍ പുലര്‍ച്ചെ മൂന്ന് തവണ ഇറാന്റെ ആക്രമണശ്രമം ഉണ്ടായി. കടല്‍ മാര്‍ഗമുള്ള യാത്ര ഉള്‍പ്പടെ വേണ്ടെന്ന് ബഹ്‌റൈന്‍ ജനങ്ങള്‍ക്കുമുന്നറിയിപ്പു നല്‍കി. മത്സ്യബന്ധനത്തിനുള്‍പ്പടെ നിരോധനമേര്‍പ്പെടുത്തി. വൈകിട്ട് ആറ് മുതല്‍ പുലര്‍ച്ചെ നാല് വരെയാണ് വിലക്ക്. ഇറാനില്‍ കരയുദ്ധത്തിന് അമേരിക്ക തയാറെടുക്കുയാണെന്നും ഇറാനില്‍ സൂക്ഷിച്ചിരിക്കുന്ന വന്‍തോതിലുള്ള യുറേനിയം ശേഖരം പിടിച്ചെടുക്കുന്നതിനായി സൈനിക നീക്കത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്.