Home ബിസിനസ്സ് business malyalam ഇനി മുജ്തബ നയിക്കും, പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്ത് ഇറാന്‍

ഇനി മുജ്തബ നയിക്കും, പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്ത് ഇറാന്‍

14
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു. മുന്‍ നേതാവ് ആയത്തുല്ല അലി ഖമേനിയുടെ രണ്ടാമത്തെ മകനാണ് മുജ്തബ ഹുസൈനി ഖമേനി. ഇറാനിലെ പണ്ഡിത സഭയാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്.

ടെഹ്റാന്‍ സമയം അര്‍ധരാത്രിയോടെയാണ് പുതിയ പരമോന്നത സുപ്രധാന പ്രഖ്യാപനം ഉണ്ടായത്. പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള 88 അംഗ സമിതിയാണ് മുജതബയെ ആയത്തുള്ള അലി ഖമേനിയുടെ പിന്‍ഗാമിയായി പ്രഖ്യാപിച്ചത്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും, ഇസ്രയേലിന്റെയും ഭീഷണികള്‍ തള്ളിയാണ് പരമോന്നത നേതാവ് സ്ഥാനത്തേക്കുള്ള മുജ്തബയുടെ കടന്നുവരവ്. മുജ്തബയെ പരമോന്നത നേതാവായി അംഗീകരിക്കില്ലെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇറാനിലെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ തനിക്ക് ഒരു പങ്കുണ്ടാകണമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനിടെയ ഖമേനിയുടെ പിന്‍ഗാമി ആരാണെങ്കിലും അവരെ വേട്ടയാടുമെന്നായിരുന്നു ഇസ്രയേല്‍ നിലപാട്.