Home LATEST NEWS malyalam പുതിയ വാർത്ത ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

9
0

Source :- SIRAJLIVE NEWS

കണ്ണൂർ | ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ഫാമിലെ പത്താം ബ്ലോക്കിൽ താമസിക്കുന്ന സോമന്റെ മകൻ അനീഷ് (40) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.

വീടിന് പുറത്തേക്ക് ഇറങ്ങിയ സമയത്താണ് മുറ്റത്തുണ്ടായിരുന്ന കാട്ടാന അനീഷിനെ ആക്രമിച്ചത്. ആക്രമണത്തിൽ അനീഷിന്റെ നെഞ്ചിലടക്കം ഗുരുതരമായി ചവിട്ടേറ്റു. ഉടൻതന്നെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.

നിലവിൽ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആറളം ഫാം മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണെന്ന പരാതികൾക്കിടയിലാണ് ഒരു ജീവൻ കൂടി പൊലിഞ്ഞിരിക്കുന്നത്. ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്താനുള്ള നടപടികൾ വനംവകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

Summary

A 40-year-old youth named Aneesh was killed by a wild elephant at Aralam Farm in Kannur. The incident occurred early in the morning when he stepped out of his house and was suddenly attacked by the elephant. Although he was rushed to the hospital, he succumbed to his injuries while being shifted to Pariyaram Medical college..