Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’ മുൻപ് നിശ്ചയിച്ച പ്രകാരം തന്നെ തിയേറ്ററുകളിലെത്തും. ഈ മാസം 19-ന് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുമെന്ന് നിർമാതാക്കളായ വിജയ് ബാബുവും വേണു കുന്നപ്പിള്ളിയും ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഗൾഫിലെ നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് റിലീസ് മാറ്റിവെച്ചേക്കുമെന്ന പ്രചാരണങ്ങൾ ശരിയല്ലെന്നും ഇതോടെ വ്യക്തമായി. 2026 മാർച്ച് 19-ന് ഈദ് റിലീസായിട്ടായിരിക്കും ഷാജി പാപ്പനും സംഘവും ആരാധകർക്ക് മുന്നിലെത്തുക.
ഫ്രൈഡേ ഫിലിം ഹൗസും കാവ്യ ഫിലിം കമ്പനിയും സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ എപ്പിക് ഫാൻ്റസി കോമഡി ചിത്രമായാണ് ഒരുങ്ങുന്നത്. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യമാണെങ്കിലും മലയാള സിനിമയ്‌ക്കൊപ്പം നിൽക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ട്രെയിലർ നൽകുന്ന സൂചനകൾ പ്രകാരം വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയുള്ള കഥാപരിസരവും അത്യാധുനിക വിഎഫ്എക്സ് വിസ്മയങ്ങളും ഇത്തവണ ആട് ഫ്രാഞ്ചൈസിയുടെ പ്രത്യേകതയായിരിക്കും.
