Home ബിസിനസ്സ് business malyalam ആഗോള ബോക്സ് ഓഫീസിൽ തിളങ്ങി അനശ്വരയുടെ ‘വിത്ത് ലവ്’; നാലുദിവസം കൊണ്ട് 10.5 കോടി കളക്ഷൻ

ആഗോള ബോക്സ് ഓഫീസിൽ തിളങ്ങി അനശ്വരയുടെ ‘വിത്ത് ലവ്’; നാലുദിവസം കൊണ്ട് 10.5 കോടി കളക്ഷൻ

34
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

അനശ്വര രാജൻ പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രം ‘വിത്ത് ലവ്’ ആഗോള ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഫെബ്രുവരി 6ന് റിലീസ് ചെയ്ത ചിത്രം ആദ്യ നാല് ദിവസത്തിനുള്ളിൽ 10.5 കോടി രൂപയുടെ ആഗോള കളക്ഷൻ നേടിയതായി ട്രേഡിംഗ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. തമിഴ്‌നാട്ടിൽ നിന്ന് മാത്രം ചിത്രം 7.53 കോടി രൂപയാണ് സ്വന്തമാക്കിയത്.

സൗന്ദര്യ രജനീകാന്തിന്റെ സിയോൺ ഫിലിംസും എംആർപി എന്റർടെയ്ൻമെന്റും ചേർന്നാണ് ഈ ഫീൽ ഗുഡ് റൊമാന്റിക് എന്റർടൈനർ നിർമ്മിച്ചിരിക്കുന്നത്.

‘ടൂറിസ്റ്റ് ഫാമിലി’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ അബിഷൻ ജീവിന്ത് ആദ്യമായി നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. മദൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പുതുതലമുറയിലെ പ്രണയവും ജീവിതരീതികളും പ്രമേയമാക്കുന്നു.

ചിത്രത്തിലെ ‘അയ്യോ കാതലേ’ എന്ന ഗാനവും ടൈറ്റിൽ ടീസറും റിലീസിന് മുൻപേ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ലവർ, ടൂറിസ്റ്റ് ഫാമിലി തുടങ്ങിയ സിനിമകളുടെ അണിയറയിൽ പ്രവർത്തിച്ചവരുടെ സാന്നിധ്യവും ചിത്രത്തിന്റെ വിജയത്തിന് ശക്തി പകർന്നതായി വിലയിരുത്തപ്പെടുന്നു.