Home LATEST NEWS malyalam പുതിയ വാർത്ത അനുനയിപ്പിക്കാന്‍ നിര്‍ണായക നീക്കം; കെ സുധാകരനുമായി ചര്‍ച്ച നടത്തി കോണ്‍ഗ്രസ്സ് നേതാക്കള്‍

അനുനയിപ്പിക്കാന്‍ നിര്‍ണായക നീക്കം; കെ സുധാകരനുമായി ചര്‍ച്ച നടത്തി കോണ്‍ഗ്രസ്സ് നേതാക്കള്‍

15
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി ഇടഞ്ഞുനില്‍ക്കുന്ന കെ സുധാകരനെ അനുനയിപ്പിക്കാന്‍ നിര്‍ണായക നീക്കം നടത്തി കോണ്‍ഗ്രസ്സ്. ദൗത്യവുമായെത്തിയ രണ്ട് പാര്‍ട്ടി നേതാക്കള്‍ ഇന്നലെ രാത്രി വൈകി സുധാകരനുമായി കൂടിക്കാഴ്ച നടത്തി.

എ പി അനില്‍ കുമാറും ഷാഫി പറമ്പിലുമാണ് സുധാകരനുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ച ഒന്നര മണിക്കൂര്‍ നീണ്ടു. കെ സി വേണുഗോപാലിന്റെ നിര്‍ദേശ പ്രകാരമാണ് ഇരുവരും സുധാകരനെ അദ്ദേഹത്തിന്റെ ഔദ്യോഗിക ഫ്‌ളാറ്റിലെത്തി കണ്ടതെന്നാണ് വിവരം.

പാര്‍ട്ടിയുടെ സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് ഇവര്‍ എത്തിയത്. പരസ്യ പ്രതികരണം ഒഴിവാക്കണമെന്ന് നേതാക്കള്‍ സുധാകരനോട് അഭ്യര്‍ഥിച്ചു.