Home LATEST NEWS malyalam പുതിയ വാർത്ത സഊദി വിദേശകാര്യ മന്ത്രിയും ഖത്തർ പ്രധാനമന്ത്രിയും ടെലിഫോൺ സംഭാഷണം നടത്തി

സഊദി വിദേശകാര്യ മന്ത്രിയും ഖത്തർ പ്രധാനമന്ത്രിയും ടെലിഫോൺ സംഭാഷണം നടത്തി

12
0

Source :- SIRAJLIVE NEWS

റിയാദ് / ദോഹ | സഊദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സഊദ് രാജകുമാരൻ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയുമായി ടെലിഫോൺ സംഭാഷണം നടത്തി.

ഗൾഫ് മേഖലയിലെ പുതിയ സംഭവവികാസങ്ങളും പ്രാദേശിക വികസനങ്ങളും ഇരു നേതാക്കളും അവലോകനം ചെയ്തു. ഗൾഫ് മേഖലയിലെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും സഊദി-ഖത്തർ സഹകരണ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും ചർച്ചയായി.

സമാധാനപരമായ മാർഗങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും പ്രതിസന്ധികൾ പരിഹരിക്കുന്നതിനും മേഖലയിലെ നിലവിലെ സംഘർഷങ്ങൾ തടയുന്ന ഒരു സുസ്ഥിര കരാറിലേക്ക് നയിക്കുന്നതിനും വഴിയൊരുക്കുന്ന നിലവിലുള്ള മധ്യസ്ഥ ശ്രമങ്ങളോട് എല്ലാ കക്ഷികളും ക്രിയാത്മകമായി പ്രതികരിക്കേണ്ടതിന്റെ പ്രാധാന്യവും ഇരുനേതാക്കളും വ്യക്തമാക്കി.

Summary

The Saudi Foreign Minister Prince Faisal bin Farhan and Qatari Prime Minister Sheikh Mohammed bin Abdulrahman Al Thani held a telephone conversation to discuss regional developments. They reviewed ways to maintain security and stability in the Gulf region and strengthen bilateral cooperation between the two nations. The leaders also emphasized the importance of all parties responding constructively to ongoing mediation efforts to resolve conflicts through peaceful dialogue.