Home ബിസിനസ്സ് business malyalam ലൈംഗികാരോപണ വിവാദം; ഷിയാസിന് പൂർണ്ണ പിന്തുണയുമായി ഭാര്യ ദർഫ

ലൈംഗികാരോപണ വിവാദം; ഷിയാസിന് പൂർണ്ണ പിന്തുണയുമായി ഭാര്യ ദർഫ

10
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

നടനും മോഡലുമായ ഷിയാസ് കരീമിനെതിരെ ഉയർന്ന ലൈംഗികാരോപണ വിവാദത്തിൽ ഷിയാസിന് പൂർണ്ണ പിന്തുണയുമായി ഭാര്യ ദർഫ രംഗത്തെത്തിയിരിക്കുകയാണ്. അറുപത് വയസ്സുള്ള ഒരു സ്ത്രീ നൽകിയ പരാതിക്ക് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും പ്രചരിക്കുന്ന ശബ്ദസന്ദേശങ്ങൾ എഡിറ്റ് ചെയ്തതാണെന്നും ദർഫ ആരോപിച്ചു.

ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയും കമന്റുകളിലൂടെയുമാണ് ദർഫ തന്റെ നിലപാട് വ്യക്തമാക്കിയത്. ഭർത്താവിനെതിരെ ഉയർന്ന ആരോപണങ്ങളിൽ തളരില്ലെന്നും സത്യം തെളിയിക്കാൻ ആവശ്യമായ എല്ലാ രേഖകളും തങ്ങളുടെ കൈവശമുണ്ടെന്നും ദർഫ പ്രതികരിച്ചു.

പരാതിക്കാരിയായ സ്ത്രീക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദർഫ സോഷ്യൽ മീഡിയയിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. മുൻപ് ഷിയാസിനെ മകനെപ്പോലെയും തന്നെ മകളെപ്പോലെയുമാണ് ഇവർ കണ്ടിരുന്നതെന്ന് ദർഫ ഓർമ്മിപ്പിച്ചു. ആരുമില്ലാത്ത അവസ്ഥയിൽ തങ്ങൾ സഹായിച്ച സ്ത്രീയാണിതെന്നും തങ്ങൾ നൽകിയ പണവും സ്വർണ്ണവും തിരികെ നൽകാതിരിക്കാനാണ് ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ദർഫ പറഞ്ഞു.

പീഡനം ആരോപിച്ച് പരാതി നൽകിയ സ്ത്രീ വിവാഹം കഴിഞ്ഞ വിവരം അറിയില്ലെന്ന് പറയുന്നത് വിരോധാഭാസമാണെന്നും ദർഫ കൂട്ടിച്ചേർത്തു.