Home ബിസിനസ്സ് business malyalam വെടിക്കെട്ട് പുരദുരന്തം; വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള ഡോക്ടർമാരുടെ സേവനം തേടും: മുഖ്യമന്ത്രി

വെടിക്കെട്ട് പുരദുരന്തം; വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള ഡോക്ടർമാരുടെ സേവനം തേടും: മുഖ്യമന്ത്രി

17
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ദാരുണമായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അപകടത്തിൽ പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ ചികിത്സാ സഹായങ്ങളും ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് അദ്ദേഹം കർശന നിർദ്ദേശം നൽകി.

ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുമായി സംസാരിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള ഡോക്ടർമാരുടെ സേവനം തേടാനും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. പോലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ, ആരോഗ്യവകുപ്പ്, റവന്യൂ, ദുരന്തനിവാരണ വിഭാഗം എന്നിവയെ ഏകോപിപ്പിച്ചുകൊണ്ടുള്ള രക്ഷാപ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്.

രക്ഷാപ്രവർത്തനവും ചികിത്സാ നടപടികളും നിരീക്ഷിക്കാൻ പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു.