Home LATEST NEWS malyalam പുതിയ വാർത്ത കുവൈത്തില്‍ ആരോഗ്യ മന്ത്രാലയം ജീവനക്കാരുടെ നിയമനം; മന്ത്രിസഭാ ഉത്തരവ് 2027 ജനുവരി ഒന്നിന് പ്രാബല്യത്തിലാവും

കുവൈത്തില്‍ ആരോഗ്യ മന്ത്രാലയം ജീവനക്കാരുടെ നിയമനം; മന്ത്രിസഭാ ഉത്തരവ് 2027 ജനുവരി ഒന്നിന് പ്രാബല്യത്തിലാവും

21
0

Source :- SIRAJLIVE NEWS

കുവൈത്ത് സിറ്റി | കുവൈത്തില്‍ ആരോഗ്യ മന്ത്രാലയം ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഇതിനോടകം പുറപ്പെടുവിച്ച മന്ത്രിസഭാ ഉത്തരവ് 2027 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തിലാവും. ആരോഗ്യ മേഖലാ ജീവനക്കാരുടെ നിയമനത്തിന് കര്‍ശനമായ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ഉള്‍പ്പെടുത്തിയുള്ളതാണ് പുതിയ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ പുതുതായി ബിരുദം നേടിയ ഡോക്ടര്‍മാര്‍, ഡോക്ടര്‍/അസിസ്റ്റന്റ് ഡോക്ടര്‍ തസ്തികകളിലേക്ക് നിയമിക്കപ്പെടുന്നതിന് ദേശീയ ലൈസന്‍സിംഗ് പരീക്ഷകളില്‍ പാസാകണം എന്നത് നിര്‍ബന്ധമാണ്. അതോടൊപ്പം കുവൈത്ത് മെഡിക്കല്‍ ലൈസന്‍സിംഗ് പരീക്ഷ (കെ എം എല്‍ ഇ)യിലും ഐ വി എ ആര്‍ വിയിലും വിജയിച്ചിരിക്കണം. ദന്ത ഡോക്ടര്‍മാര്‍ കുവൈത്ത് ദന്തല്‍ ലൈസന്‍സിംഗ് പരീക്ഷയിലും (കെ ഡി എല്‍ ഇ) വിജയിക്കണം.

കുവൈത്തില്‍ മെഡിക്കല്‍ സ്‌പെഷ്യലൈസേഷന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ പരീക്ഷാ കൗണ്‍സില്‍ സ്ഥാപിക്കാനും പുതിയ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ കൗണ്‍സിലിന്റെ മേല്‍നോട്ടത്തിലായിരിക്കും പരീക്ഷകള്‍ നടക്കുക. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനറല്‍ സെക്രട്ടറി ചെയര്‍മാനായും പ്രമുഖ അക്കാദമിക് ആരോഗ്യ മേഖലാ വിദഗ്ധര്‍ അംഗങ്ങളായുമാണ് കൗണ്‍സില്‍ പ്രവര്‍ത്തിക്കുക.

പ്രൊഫഷണല്‍ ലൈസന്‍സിംഗ് സംവിധാനം നവീകരിക്കുന്നതിന് മന്ത്രാലയം നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. അന്താരാഷ്ട്ര നിലവാരങ്ങള്‍ അനുസരിച്ച് ഡോക്ടര്‍മാരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുവാനും സമൂഹത്തിന് ലഭിക്കുന്ന ആരോഗ്യ സേവനങ്ങളുടെ നിലവാരം ഉയര്‍ത്താനും ജീവനക്കാരെ ശാസ്ത്രീയ പ്രൊഫഷണല്‍ അടിസ്ഥാനത്തില്‍ പരിശീലിപ്പിക്കാനും ഇതുവഴി ലക്ഷ്യമിടുന്നു.