Home LATEST NEWS malyalam പുതിയ വാർത്ത പയ്യന്നൂരില്‍ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു; വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി

പയ്യന്നൂരില്‍ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു; വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി

19
0

Source :- SIRAJLIVE NEWS

കണ്ണൂര്‍| കണ്ണൂര്‍ പയ്യന്നൂരില്‍ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതായി പരാതി. വെള്ളൂര്‍ രാമന്‍കുളത്തിന് സമീപത്തെ വി വി കമലാക്ഷിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. രാത്രി 10.50 ഓടെയാണ് സംഭവമുണ്ടായത്. സ്ഫോടക വസ്തു വീടിന് മുന്നിലുള്ള പരസ്യ ബോര്‍ഡില്‍ തട്ടി പൊട്ടിയതിനാല്‍ വീടിനോ വാഹനങ്ങള്‍ക്കോ കേടുപാട് സംഭവിച്ചിട്ടില്ല.

സംഭവസ്ഥലം പയ്യന്നൂര്‍ പോലീസ് സന്ദര്‍ശിച്ചു. കമലാക്ഷിയുടെ മകന്റെ ഭാര്യ നിത്യ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ചിരുന്നു. ആ സമയത്ത് ചില ഭീഷണികള്‍ നേരിട്ടിരുന്നതായാണ് ലഭിക്കുന്ന വിവരം. കമലാക്ഷിയുടെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.