Home LATEST NEWS malyalam പുതിയ വാർത്ത വേനലവധിക്കാലത്തെ സ്‌പെഷ്യല്‍ ക്ലാസുകള്‍ ഒഴിവാക്കണം; നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി – മന്ത്രി വി ശിവൻകുട്ടി

വേനലവധിക്കാലത്തെ സ്‌പെഷ്യല്‍ ക്ലാസുകള്‍ ഒഴിവാക്കണം; നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി – മന്ത്രി വി ശിവൻകുട്ടി

16
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| സംസ്ഥാനത്ത് വേനലവധിക്കാലത്തെ സ്‌പെഷ്യല്‍ ക്ലാസുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കേരള വിദ്യാഭ്യാസ ചട്ടങ്ങളിള്‍ അനുസരിച്ച് മാര്‍ച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതല്‍ മേയ് മാസം വരെ കുട്ടികള്‍ക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണ്. ഇത് കൃത്യമായി പാലിക്കണമെന്നും ചട്ടവിരുദ്ധമായി ക്ലാസുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്ക് പുറമെ സി ബി എസ് ഇ, ഐസി എസ് ഇ തുടങ്ങി എല്ലാ സ്ട്രീമുകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളും ഈ നിര്‍ദ്ദേശം പാലിക്കാന്‍ ബാധ്യസ്ഥരാണ്. ബാലാവകാശ കമ്മീഷന്റെയും കോടതികളുടെയും മുന്‍ ഉത്തരവുകള്‍ പ്രകാരം കുട്ടികളുടെ അവധിക്കാലം തടസ്സപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല.

അതിനാല്‍ യാതൊരു കാരണവശാലും സ്‌പെഷ്യല്‍ ക്ലാസുകള്‍ അനുവദിക്കില്ലെന്നും ഇത് ലംഘിക്കുന്ന വിദ്യാലയങ്ങളെ നിരീക്ഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.