Source :- SIRAJLIVE NEWS
തിരുവനന്തപുരം | പ്രതിപക്ഷ നേതാവിന്റെ പരാതിയെ തുടര്‍ന്ന് സെക്രട്ടറിയേറ്റിലെ വിവാദ ഇ-ഓഫീസ് പരിഷ്‌കരണം നിര്‍ത്തിവെച്ചു. പെരുമാറ്റ ചട്ടം അവസാനിക്കുന്നതുവരെ പരിഷ്‌കരണം നിര്‍ത്തിവെച്ചതായി ഐ ടി വകുപ്പും അറിയിച്ചു.
പരിഷ്‌കരണത്തിന്റെ മറവില്‍ ഫയലുകള്‍ മുക്കാന്‍ നീക്കമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രധാന ആരോപണം. ഇതു സംബന്ധിച്ചു പ്രതിപക്ഷ നേതാവിന്റെ കത്ത് പരിഗണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി.
ഇ-ഓഫീസ് സോഫ്റ്റ് വെയര്‍ പരിഷ്‌കരണം നടത്താനുള്ള നീക്കം വിവാദ ഫയലുകള്‍ മാറ്റാനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചിരുന്നു. അവധി ദിവസങ്ങള്‍ അടുത്ത് വരുന്ന സാഹചര്യത്തിലാണ് ഇ-ഓഫീസ് പരിഷ്‌കരണം തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ നിലപാട്.



