Home ബിസിനസ്സ് business malyalam ഇറാനെ ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കും; വീണ്ടും ഭീഷണിയുമായി ട്രംപ്

ഇറാനെ ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കും; വീണ്ടും ഭീഷണിയുമായി ട്രംപ്

9
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ഇറാനെ ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കാൻ കഴിയുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് . ചൊവ്വാഴ്ച വൈകുന്നേരത്തോടെ ചിലപ്പോൾ അത് സംഭവിച്ചേക്കാമെന്നും ഒരു പത്രസമ്മേളനത്തിനിടെ ട്രംപ് മുന്നറിയിപ്പ് നൽകി.

യുഎസിൻ്റെ നിർദേശങ്ങൾക്ക് വഴങ്ങിയിട്ടില്ലെങ്കിൽ ഇറാനിലെ ഊർജ പ്ലാൻ്റുകളും പാലങ്ങളും തകർക്കുമെന്നാണ് ഭീഷണിയ്ക്ക് പിന്നാലെയാണ് പുതിയ പ്രസ്താവന. എഫ്-15 വിമാനം തകർന്നതിനെത്തുടർന്ന് ഇറാനിൽ നടന്ന യുഎസ് രക്ഷാപ്രവർത്തനത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ടായിരുന്നു ട്രംപിൻ്റെ പരാമർശം.

യുഎസ് മുന്നോട്ട് വെച്ച ഉപാധികൾ തള്ളിയ ഇറാൻ താൽക്കാലിക വെടിനിർത്തൽ വേണ്ടെന്ന നിലപാട് തുടർന്നിരുന്നു. ശാശ്വതമായി പരിഹാരം വേണമെന്നും യുദ്ധം സ്ഥിരമായി അവസാനിപ്പിക്കണമെന്നുമാണ് ഇറാൻ്റെ ആവശ്യം. ഹോർമുസ് തുറക്കാൻ 10 ദിവസം അനുവദിച്ചു കൊണ്ടുള്ള ഡൊണാൾഡ് ട്രംപിൻ്റെ അന്ത്യശാസനം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇറാൻ്റെ കടുത്ത നിലപാട്.