Home ബിസിനസ്സ് business malyalam വയനാട് ദുരിതബാധിതർക്കുള്ള വീട് നിർമാണം; കോൺഗ്രസിനെതിരെ സൈബർ ആക്രമണം നടക്കുന്നു , പൊലീസിൽ പരാതി നൽകി...

വയനാട് ദുരിതബാധിതർക്കുള്ള വീട് നിർമാണം; കോൺഗ്രസിനെതിരെ സൈബർ ആക്രമണം നടക്കുന്നു , പൊലീസിൽ പരാതി നൽകി ദീപ്തി മേരി വർഗീസ്

13
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസിന്റെ വീടു നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി പരാതി. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസാണ് പൊലീസില്‍ പരാതി നല്‍കിയത്.

കോണ്‍ഗ്രസിനെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തെ സ്വാധീനിക്കാനുളള ശ്രമമാണിതെന്നും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി പിരിച്ച തുകയുടെ കണക്ക് കോൺഗ്രസ് പുറത്തുവിട്ടിരുന്നു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആണ് കണക്കുകൾ പുറത്തുവിട്ടത്. ആകെ 5,38,21,632 രൂപയാണ് ലഭിച്ചത്. തൻ്റെയും വി ഡി സതീശന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലാണ് ഈ തുക ലഭിച്ചത് എന്നും സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.