Source :- SIRAJLIVE NEWS
തിരുവനന്തപുരം| വര്‍ക്കലയില്‍ ഹെലിപാഡ് ക്ലിഫില്‍നിന്ന് സെല്‍ഫിയെടുക്കുന്നിതിനിടെ യുവാവ് താഴേ വീണു. തിരുനെല്‍വേലി ശങ്കരന്‍കോവില്‍ സ്വദേശി ശരവണനാണ് താഴേക്ക് വീണത്. ഏകദേശം 60 അടി താഴ്ചയിലേക്കാണ് യുവാവ് വീണത്. ഹെലിപാഡ് ക്ലിഫിലെ സുരക്ഷാ വേലി മറികടന്നാണ് ഇയാള്‍ താഴേക്ക് വീണത്. അഗ്‌നിരക്ഷാ സേനയെത്തി താഴെയിറങ്ങി യുവാവിനെ നെറ്റില്‍ മുകളിലേക്ക് എത്തിച്ചു. ഏറെ ശ്രമകരമായിട്ടാണ് യുവാവിനെ പുറത്തെത്തിച്ചത്.



