Home LATEST NEWS malyalam പുതിയ വാർത്ത വാടാനപ്പള്ളിയിലെ കിറ്റ് വിവാദം; തെളിവില്ലാത്തതിനാല്‍ കേസ് എടുക്കാനാവില്ലെന്ന് പോലീസ്

വാടാനപ്പള്ളിയിലെ കിറ്റ് വിവാദം; തെളിവില്ലാത്തതിനാല്‍ കേസ് എടുക്കാനാവില്ലെന്ന് പോലീസ്

13
0

Source :- SIRAJLIVE NEWS

തൃശൂര്‍ |  ബിജെപി വാടാനപ്പള്ളിയില്‍ കിറ്റ് വിതരണം ചെയ്തുവെന്ന പരാതിയില്‍ കേസെടുക്കാന്‍ ആവശ്യമായ തെളിവുകളില്ലെന്ന് പോലീസ്. പരാതിയെ തുടര്‍ന്ന് സിസിടിവി ദൃശങ്ങള്‍ പരിശോധിച്ചെന്നും കിറ്റ് ആവശ്യപ്പെടുന്നതോ വിതരണം ചെയ്യുന്നതോയുള്ള ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. കിറ്റ് ഓര്‍ഡര്‍ ചെയ്ത വ്യക്തിയെയും കടയുടമയെയും വരും ദിവസങ്ങളില്‍ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.ഇതിനുശേഷമേ അന്തിമ നിഗമനത്തില്‍ എത്തുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.

സംഭവത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപന്റെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ബിജെപി നേതാവും നടനുമായ ദേവന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാതെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടുപോകില്ലെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

അതേ സമയം വിഷുവിനോടനുബന്ധിച്ച് വിതരണം ചെയ്യാന്‍ തയാറാക്കിയ കിറ്റുകളാണിതെന്നാണ് ബിജെപിയുടെ വാദം