Home LATEST NEWS malyalam പുതിയ വാർത്ത പ്രവര്‍ത്തനങ്ങളിലെ അതൃപ്തി; യു എസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയെ സ്ഥാനത്തുനിന്നും നീക്കി ട്രംപ്

പ്രവര്‍ത്തനങ്ങളിലെ അതൃപ്തി; യു എസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയെ സ്ഥാനത്തുനിന്നും നീക്കി ട്രംപ്

4
0

Source :- SIRAJLIVE NEWS

ലണ്ടന്‍ |  അമേരിക്കയുടെ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയെ സ്ഥാനത്തുനിന്ന് നീക്കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജസ്റ്റിസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലെ അതൃപ്തിയെ തുടര്‍ന്നാണ് പുറത്താക്കല്‍. ട്രംപിന്റെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെയുള്ള കേസുകള്‍ വേഗത്തിലാക്കാത്തതില്‍ ട്രംപിന് അതൃപ്തി ഉണ്ടായിരുന്നു.

ട്രംപ് ക്രിമിനല്‍ കുറ്റം ചുമത്തണമെന്ന് ആഗ്രഹിച്ചിരുന്ന വിമര്‍ശകര്‍ക്കും എതിരാളികള്‍ക്കുമെതിരെ ബോണ്ടി വേണ്ടത്ര വേഗത്തില്‍ കേസ് നടത്തിക്കൊണ്ടുപോകാത്തതിലെ അതൃപ്തി ട്രംപിനുണ്ടായിരുന്നു. ബോണ്ടി സ്വകാര്യ മേഖലയിലെ ജോലിയിലേക്ക് മാറുമെന്നും തന്റെ മുന്‍ അഭിഭാഷകനായ ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ചെ തല്‍ക്കാലം ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് നയിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ട്രംപിനെയും മറ്റും പ്രതിരോധത്തിലാക്കിയ എപ്സ്റ്റീന്‍ ഫയല്‍ പുറത്തുവന്നതോടെയാണ് ബോണ്ടിയുമായി ഇടയുന്നത്. അടുത്തിടെ ട്രംപ് ഭരണകൂടത്തില്‍നിന്ന് പുറത്താക്കപ്പെടുന്ന രണ്ടാമത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥയാണ് ബോണ്ടി.ക്യാബിനറ്റ് സെക്രട്ടറി ക്രിസ്റ്റി നോമിനെയാണ് ആദ്യം പുറത്താക്കിയത്.