Home LATEST NEWS malyalam പുതിയ വാർത്ത ഇറാന്റെ ആക്രമണങ്ങളെ ഒരു കാരണത്താലും ന്യായീകരിക്കാനാവില്ല: സഊദി ആഭ്യന്തര മന്ത്രി

ഇറാന്റെ ആക്രമണങ്ങളെ ഒരു കാരണത്താലും ന്യായീകരിക്കാനാവില്ല: സഊദി ആഭ്യന്തര മന്ത്രി

13
0

Source :- SIRAJLIVE NEWS

റിയാദ്  | ഇറാന്‍ നടത്തുന്ന ആക്രമണങ്ങളെ ഏത് സാഹചര്യത്തിലും ന്യായീകരിക്കാനാവില്ലെന്നും,
സാധാരണക്കാരെയും,ഗള്‍ഫ് രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും അപകടസാധ്യത വര്‍ദ്ധിപ്പിച്ച ഈ ആക്രമണങ്ങളെ രാജ്യം ശക്തമായി അപലപിക്കുന്നതായും സഊദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫ് രാജകുമാരന്‍ പറഞ്ഞു

അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗണ്‍സിലിന്റെ 43-ാമത് സെഷന്റെ ഉദ്ഘാടന വേളയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് . മേഖലയിലെ നിരവധി അറബ് രാജ്യങ്ങള്‍ക്കെതിരായ ഇറാന്‍ ആക്രമണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക യോഗം ചേര്‍ന്നത്

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണം മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണ്. ഒരു കാരണത്താലോ ഒരു തരത്തിലോ ഇത് ന്യായീകരിക്കാനാവില്ല. മേഖലയെ അസ്ഥിരപ്പെടുത്താനുള്ള ഇറാന്റെ തുടര്‍ച്ചയായ ശ്രമങ്ങള്‍ അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളുടെ ലംഘനത്തെ പ്രതിനിധീകരിക്കുകയും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തുന്നതായും മന്ത്രി പറഞ്ഞു