Source :- SIRAJLIVE NEWS
മക്ക | ഈ വര്‍ഷത്തെ ഉംറ തീര്‍ഥാടനത്തിനായി സഊദി അറേബ്യയിലേക്ക് പ്രവേശിക്കാനുള്ള അവസാന തീയതി ശവ്വാല്‍ പതിനഞ്ച് (2026 ഏപ്രില്‍ 3) ആയിരിക്കുമെന്നും ,ഉംറ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഏപ്രില്‍ 18നകം രാജ്യം വിണമെന്നും സഊദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു
ഈ വര്‍ഷത്തെ ഹജ്ജ് നടപടി ക്രമങ്ങളുടെ ഭാഗമായാണ് മന്ത്രാലയത്തിന്റെ നടപടി.അനുവദിച്ച സമയപരിധിക്കുള്ളില്‍ തീര്‍ത്ഥാടകരുടെ മടക്കയാത്രകള്‍ ഉറപ്പ് വരുത്തണമെന്ന് ഉംറ കമ്പനികള്‍ക്ക് മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്
പുണ്യ നഗരങ്ങളായ മക്ക, പ്രവാചക നഗരിയായ മദീനയിലെയും വരാനിരിക്കുന്ന ഹജ്ജ് സീസണിലെ തിരക്ക് നിയന്ത്രിക്കുന്നതിനും ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേരുന്ന തീര്‍ത്ഥാടകര്‍ക്ക് സുഗമമായ സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഹജ്ജ് മന്ത്രാലയം ലക്ഷ്യമിടുന്നത്



