Source :- SIRAJLIVE NEWS
തിരുവനന്തപുരം | പാലോടിലെ ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി വൈദ്യുത ദീപാലങ്കാര വിളക്കുകള്‍ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം പാങ്ങോട് പഴവിള സ്വദേശി സനു (33) വാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം.
നന്ദിയോട് പച്ചക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി ദീപാലങ്കാര വിളക്കുകള്‍ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ലൈറ്റ് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് സനു തെറിച്ചു വീണു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പാലോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



