Home LATEST NEWS malyalam പുതിയ വാർത്ത സഊദി കിരീടാവകാശിയും ഖത്വര്‍ അമീറും കൂടിക്കാഴ്ച നടത്തി

സഊദി കിരീടാവകാശിയും ഖത്വര്‍ അമീറും കൂടിക്കാഴ്ച നടത്തി

19
0

Source :- SIRAJLIVE NEWS

ജിദ്ദ | സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജകുമാരനും ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും ജിദ്ദയില്‍ കൂടിക്കാഴ്ച നടത്തിയതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. സഹോദര രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്തു, പുതിയ പ്രാദേശിക സംഭവവികാസങ്ങള്‍, മേഖലയിലെ സൈനിക വിഷയങ്ങള്‍, ഗള്‍ഫ് രാജ്യങ്ങളുടെ ഊര്‍ജ സുരക്ഷക്കും ആഗോള സമ്പദ് വ്യവസ്ഥക്കും നേരിടുന്ന അപകടസാധ്യതകള്‍, പ്രാദേശിക സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങളുടെ ഏകോപനം എന്നിവ ചര്‍ച്ച ചെയ്തു. മേഖലയില്‍ സംഘര്‍ഷം ആരംഭിച്ച ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച കൂടിയായിരുന്നു ഇത്.

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) രാജ്യങ്ങള്‍ക്കെതിരെ ഇറാന്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഗള്‍ഫ് മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണ് സാധാരണക്കാര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമാണ് നടക്കുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

മക്ക മേഖല ഡെപ്യൂട്ടി ഗവര്‍ണര്‍ സഊദ് ബിന്‍ മിഷാല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, മന്ത്രിമാരുടെ കൗണ്‍സില്‍ അംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ സഊദ് ബിന്‍ മുഹമ്മദ് അല്‍-ഐബാന്‍ രാജകുമാരന്‍, ജനറല്‍ ഇന്റലിജന്‍സ് മേധാവി ഖാലിദ് ബിന്‍ അലി അല്‍-ഹുമൈദാന്‍, കിരീടാവകാശിയുടെ സെക്രട്ടറി ഡോ. ബന്ദര്‍ ബിന്‍ ഒബൈദ് അല്‍-റഷീദ് എന്നിവരും ഖത്വറിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ താനി, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍ താനി, അമീരി ദിവാന്‍ മേധാവി അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഖുലൈഫി, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.