Home LATEST NEWS malyalam പുതിയ വാർത്ത ഇന്ധന എക്‌സൈസ് നികുതി കുറച്ചു; പെട്രോളിനും ഡീസലിനും കുറച്ചത് പത്ത് രൂപ വീതം

ഇന്ധന എക്‌സൈസ് നികുതി കുറച്ചു; പെട്രോളിനും ഡീസലിനും കുറച്ചത് പത്ത് രൂപ വീതം

7
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി |രാജ്യത്ത്   പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് 10 രൂപ വീതം കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ പെട്രോളിന്മേലുള്ള നികുതി ലിറ്ററിന് 3 രൂപയായും ഡീസലിന്മേലുള്ളത് പൂജ്യമായും കുറഞ്ഞു.

അതേ സമയം നികുതിയിലുണ്ടായ കുറവ് ജനങ്ങള്‍ക്ക് ഗുണകരമാകുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല

മിഡില്‍ ഈസ്റ്റിലെ യുദ്ധം സൃഷ്ടിച്ച ആഗോള ഊര്‍ജ്ജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം. ലോകത്തെ മൊത്തം ക്രൂഡ് ഓയില്‍, ഗ്യാസ് വിതരണത്തിന്റെ അഞ്ചിലൊന്ന് (പ്രതിദിനം ഏകദേശം 20-25 ദശലക്ഷം ബാരല്‍) കടന്നുപോകുന്ന നിര്‍ണ്ണായകമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഉപരോധിച്ചതും ഇന്ധന വിപണിയെ ബാധിച്ചിട്ടുണ്ട്.