Home LATEST NEWS malyalam പുതിയ വാർത്ത ആകാശത്ത് ഏഴുമണിക്കൂർ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി

ആകാശത്ത് ഏഴുമണിക്കൂർ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി

9
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി|ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഏഴുമണിക്കൂർ ആകാശത്ത് പറന്നശേഷം ഡല്‍ഹിയില്‍ തിരിച്ചിറക്കി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാവിലെ 6.13ന് യാത്ര തുടങ്ങിയ വിമാനം ഉച്ചക്ക് 1.20ഓടെയാണ് തിരിച്ചിറക്കിയത്.

ഏകദേശം 3,300 കിലോമീറ്റര്‍ ദൂരം പിന്നിട്ട ശേഷമാണ് വിമാനം യു-ടേണ്‍ എടുത്തത്. വിമാനത്തില്‍നിന്ന് അസാധാരണമായ ശബ്ദങ്ങള്‍ കേട്ടതിനെ തുടര്‍ന്നാണ് മുന്‍കരുതല്‍ നടപടിയായി തിരിച്ചിറക്കാന്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സംഭവത്തില്‍ യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. എല്ലാവരും സുരക്ഷിതരാണെന്നും കമ്പനി വ്യക്തമാക്കി. യാത്രക്കാര്‍ക്ക് ആവശ്യമായ സഹായങ്ങളും ലഘുഭക്ഷണവും നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് ഡി ജി സി എ അന്വേഷണം പ്രഖ്യാപിച്ചേക്കും. ഡല്‍ഹിയില്‍ തിരിച്ചിറങ്ങിയ യാത്രക്കാര്‍ക്ക് മറ്റൊരു വിമാനത്തില്‍ ലണ്ടനിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.