Home LATEST NEWS malyalam പുതിയ വാർത്ത ഇന്നു പുലര്‍ച്ചെ ആന്ധ്രാപ്രദേശില്‍ ബസും ടിപ്പറും കൂട്ടിയിടിച്ച് പത്ത് പേര്‍ കൊല്ലപ്പെട്ടു; 20 പേര്‍ക്ക് പരിക്ക്

ഇന്നു പുലര്‍ച്ചെ ആന്ധ്രാപ്രദേശില്‍ ബസും ടിപ്പറും കൂട്ടിയിടിച്ച് പത്ത് പേര്‍ കൊല്ലപ്പെട്ടു; 20 പേര്‍ക്ക് പരിക്ക്

11
0

Source :- SIRAJLIVE NEWS

അമരാവതി | ഇന്നു പുലര്‍ച്ചെ ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് പത്ത് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ഇരു വാഹനങ്ങളും കത്തിനശിച്ചു. മര്‍ക്കാപുരത്ത് ഇന്ന് പുലര്‍ച്ചെ 5.45 ഓടെയാണ് അപകടം നടന്നത്.

ഹൈദരാബാദില്‍ നിന്ന് കാനിപാകത്തേക്ക് തീര്‍ഥാടകരുമായി പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. ബസ്സില്‍ നാല്‍പ്പതോളം യാത്രക്കാരുണ്ടായിരുന്നു. അപകടത്തെത്തുടര്‍ന്ന് ഈ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഹൈവേ പോലീസ് സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ച് തകര്‍ന്ന വാഹനങ്ങള്‍ നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

സംഭവത്തില്‍ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുലര്‍ച്ചെയുണ്ടായ കനത്ത മൂടല്‍മഞ്ഞും ഡ്രൈവര്‍ ഉറങ്ങിപ്പോയതുമാകാം അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.