Home LATEST NEWS malyalam പുതിയ വാർത്ത ഖര്‍ഗെ പങ്കെടുത്ത യു ഡി എഫ് റാലിയില്‍ മുഖ്യമന്ത്രിയുടെ പേരില്‍ ചേരിതിരിവ്

ഖര്‍ഗെ പങ്കെടുത്ത യു ഡി എഫ് റാലിയില്‍ മുഖ്യമന്ത്രിയുടെ പേരില്‍ ചേരിതിരിവ്

13
0

Source :- SIRAJLIVE NEWS

കോഴിക്കോട് | നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണാര്‍ഥം കോഴിക്കോട് ബീച്ചില്‍ നടന്ന യു ഡി എഫ് മഹാ സമ്മേളനത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ചൊല്ലി ചേരിതിരിവ്. രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്നു പ്രഖ്യാപിച്ചു മലബാറിലെ മൂന്നു ജില്ലകള്‍ കേന്ദ്രീകരിച്ചു നടന്ന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിക്കുപകരം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പങ്കെടുത്തത്.

രാഹുല്‍ ഗാന്ധിയോടൊപ്പം ചെന്നിത്തലയുടെ ചിത്രം പ്രിന്റ് ചെയ്ത തൊപ്പി വിതരണം ചെയ്തതിലാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ചെന്നിത്തലയുടെ ചിത്രം മാത്രം ഉള്‍പ്പെടുത്തിയതില്‍ ആയിരുന്നു പ്രതിഷേധം. തെരഞ്ഞെടുപ്പ് സമയത്ത് ഗ്രൂപ്പ് കളിക്കരുതെന്ന് പറഞ്ഞു ചില പ്രവര്‍ത്തകര്‍ തൊപ്പിയില്‍ നിന്ന് ചിത്രം കീറികളയുകയും ചെയ്തു. തൊപ്പിക്ക് പുറമെ, ചെന്നിത്തലയുടെ ചിത്രമുള്ള പോസ്റ്ററുകളുമായും പ്രവര്‍ത്തകര്‍ എത്തിയിരുന്നു.

തിരഞ്ഞെുടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ കെ സുധാകരന്‍ മുഖ്യമന്ത്രിയായി ചെന്നിത്തലയെ ഉയര്‍ത്തിക്കാട്ടിയിരുന്നു. പിന്നാലെ ചെന്നിത്തലയ്ക്ക് പരസ്യ പിന്തുണയുമായി മുതിര്‍ന്ന നേതാവ് പി ജെ കുര്യനും രംഗത്തെത്തി. എന്നാല്‍ ഒരു ചര്‍ച്ചയും തര്‍ക്കവും ഈ വിഷയത്തില്‍ ഇല്ല എന്നായിരുന്നു ചെന്നിത്തലയും സതീശനും കെ സി വേണുഗോപാലും പ്രതികരിച്ചത്.