Home LATEST NEWS malyalam പുതിയ വാർത്ത ഹോര്‍മുസ് കടലിടുക്കില്‍ ഗതാഗതം നിയന്ത്രണം; ഉത്തരവാദികള്‍ അമേരിക്കയും ഇസ്‌റാഈലുമെന്ന് ഇറാന്‍

ഹോര്‍മുസ് കടലിടുക്കില്‍ ഗതാഗതം നിയന്ത്രണം; ഉത്തരവാദികള്‍ അമേരിക്കയും ഇസ്‌റാഈലുമെന്ന് ഇറാന്‍

6
0

Source :- SIRAJLIVE NEWS

ടെഹ്‌റാന്‍ | ഹോര്‍മുസ് കടലിടുക്കില്‍ ഗതാഗതം നിയന്ത്രിക്കാന്‍ ഉത്തരവാദികള്‍ അമേരിക്കയും ഇസ്‌റാഈലുമാണെന്ന് ഇറാന്‍ വിശദമാക്കി. ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടില്ലെന്നും കപ്പല്‍ ഗതാഗതം നിലച്ചിട്ടില്ലെന്നും ഇറാന്‍ വ്യക്തമാക്കി.

കപ്പല്‍ ഗതാഗതം നിയന്ത്രിച്ചത് പ്രതിരോധം എന്ന നിലയില്‍ മാത്രമാണ്. ഇറാനെ ആക്രമിക്കുന്ന ശത്രു പക്ഷത്തുള്ളവര്‍ക്ക് മാത്രമാണ് വിലക്ക്. അമേരിക്കയേയും ഇസ്രയേലിനെയും അനുവദിക്കില്ല. കൂടുതല്‍ അപകടം ഒഴിവാക്കാന്‍ കൂടിയാണ് നിയന്ത്രണം. ഇറാന്റെ നിര്‍ദേശങ്ങളാനുസരിക്കുന്നവര്‍ക്ക് കടന്നുപോകാം.