Home LATEST NEWS malyalam പുതിയ വാർത്ത നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും

9
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും. അവസാനം പ്രഖ്യാപിക്കപ്പെട്ട മുന്നണി സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ ശേഷിക്കുന്ന മുഴുവന്‍ പേരും ഇന്ന് പത്രിക നല്‍കും. നാളെയാണ് സൂക്ഷ്മ പരിശോധന. ഏപ്രില്‍ ഒമ്പതിനു നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്‍പ് 15, പരസ്യ പ്രചാരണ ദിവസങ്ങള്‍ മാത്രമാണ് ഇനി സ്ഥാനാര്‍ഥികള്‍ക്ക് മുന്നിലുള്ളത്.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പറവൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ക്ക് മുന്നില്‍ രാവിലെ 11 മണിയോടെയാകും പത്രികാ സമര്‍പ്പണം. വി ഡി സതീശന്‍ നേരിടുന്ന ഏഴാമത്തെ തെരഞ്ഞെടുപ്പാണിത്. നാമനിര്‍ദേശ പത്രികക്കൊപ്പം കെട്ടിവെക്കാനുള്ള പണം നല്‍കുന്നത് പ്ലാച്ചിമട സമരസമിതി നേതാക്കളാണ്.

അടുത്തിടെ പ്ലാച്ചിമടയിലെത്തി പ്രതിപക്ഷ നേതാവ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. 1996ലെ നിയമസഭ തെരഞ്ഞെടുപ്പിലായിരുന്നു പറവൂരില്‍ ആദ്യമായി വി ഡി സതീശന്‍ പറവൂരില്‍ മത്സരിക്കാനെത്തിയത്. ആദ്യ തെരഞ്ഞെടുപ്പില്‍ സി പി ഐയിലെ പി രാജുവിനോട് പരാജയപ്പെട്ടു. പക്ഷേ 2001 പി രാജുവിനെ തന്നെ തോല്‍പിച്ചു.