Source :- SIRAJLIVE NEWS
തിരുവനന്തപുരം | തിരുവനന്തപുരം സ്വദേശി ഇസ്‌റാഈലില്‍ മരിച്ചു. ചെമ്മരുതി സ്വദേശി സുരേഷ് (42) ആണ് മരിച്ചത്.അതേസമയം സുരേഷിന്റെ മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ടെല്‍ അവീവില്‍ കണ്‍സ്ട്രക്ഷന്‍ ജീവനക്കാരനായിരുന്നു.
സുരേഷ് മരിച്ചതായി ഇസ്‌റാഈലിലുള്ള സുഹൃത്തുക്കളാണ് നാട്ടിലെ ബന്ധുക്കളെ വിവരം അറിയിച്ചത്. താമസ സ്ഥലത്തിന് പുറത്ത് ബോംബിംഗ് നടക്കുന്നുണ്ടെന്നും പച്ചക്കറി സാധനങ്ങള്‍ വാങ്ങാന്‍ വീടിന് പുറത്തേക്ക് പോവുകയാണെന്നുമാണ് ബന്ധുക്കള്‍ക്ക് അവസാനം ലഭിച്ച ശബ്ദസന്ദേശത്തില്‍ പറയുന്നത്.



