Home LATEST NEWS malyalam പുതിയ വാർത്ത യുവാവിനെ സുഹൃത്തുക്കള്‍ ഓടുന്ന ബൈക്കില്‍ നിന്ന് വലിച്ച് നിലത്തെറിഞ്ഞ് കൊന്നു

യുവാവിനെ സുഹൃത്തുക്കള്‍ ഓടുന്ന ബൈക്കില്‍ നിന്ന് വലിച്ച് നിലത്തെറിഞ്ഞ് കൊന്നു

7
0

Source :- SIRAJLIVE NEWS

ആലപ്പുഴ | മദ്യലഹരിയില്‍ യുവാക്കള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ യുവാവിനെ സുഹൃത്തുക്കള്‍ ഓടുന്ന ബൈക്കില്‍ നിന്ന് വലിച്ച് നിലത്തെറിഞ്ഞ് കൊന്നു. എഴുപുന്നയിലുണ്ടായ സംഭവത്തില്‍ കുമ്പളങ്ങി സ്വദേശി നിധിന്‍ കൃഷ്ണന്‍ (30) ആണ് മരിച്ചത്. കൊലപാതകത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

അരൂര്‍ എഴുപുന്നയിലെ ബാറില്‍ കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കാന്‍ എത്തിയതാണ് നിധിന്‍. കൂട്ടുകാര്‍ മടങ്ങിയ ശേഷവും നിധിന്‍ ബാറില്‍ തുടര്‍ന്നു. ബാറിന് അകത്ത് വച്ചുണ്ടായ തര്‍ക്കം പുറത്തേക്കും നീണ്ടു. ബൈക്കില്‍ മടങ്ങാന്‍ തുടങ്ങവേ പ്രതികള്‍ ബൈക്കില്‍ നിന്ന് വലിച്ചു താഴെ ഇടുകയായിരുന്നു.

മര്‍ദനമേറ്റ നിധിന്റെ ബോധം നഷ്ടമായി. ഏറെ നേരമായിട്ടും നിധിനെ കാണാതായതോടെ മറ്റു കൂട്ടുകാര്‍ തിരഞ്ഞെത്തിയപ്പോള്‍ ബോധ രഹിതനായി കിടക്കുന്ന നിധിനെയാണു കണ്ടത്. പോലീസിനെ വിവരമറിയിച്ച് ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ബാറിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ് പോലിസ് പ്രതികളെ തിരിച്ചറിഞ്ഞത്. കോടംതുരുത്ത് സ്വദേശി അനില്‍, വട്ടേക്കാട് സ്വദേശി വി എസ് ജിത്തു മോന്‍, വൈപ്പിന്‍ സ്വദേശി ചേരി ജിബിന്‍, ജിനു ഷാജി എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.