Home LATEST NEWS malyalam പുതിയ വാർത്ത വീട്ടിനുള്ളില്‍ ഭാര്യയേയും ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി

വീട്ടിനുള്ളില്‍ ഭാര്യയേയും ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി

13
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | ഉള്ളൂരില്‍ വീട്ടിനുള്ളില്‍ ഭാര്യയേയും ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. രഘുനാഥന്‍, ഭാര്യ പുഷ്പ എന്നിവരാണ് മരിച്ചത്.

വീട്ടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. രഘുനാഥനെ അടുക്കളയില്‍ മരിച്ച നിലയിലും പുഷ്പയെ നിലത്ത് കിടക്കുന്ന നിലയിലുമായിരുന്നു കണ്ടെത്തിയത്. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.