Home ബിസിനസ്സ് business malyalam ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുത്തു; മൂന്ന് പേരെ ഇറാനില്‍ പരസ്യമായി തൂക്കിലേറ്റി

ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുത്തു; മൂന്ന് പേരെ ഇറാനില്‍ പരസ്യമായി തൂക്കിലേറ്റി

13
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുത്ത മൂന്ന് പേരെ ഇറാനില്‍ പരസ്യമായി തൂക്കിലേറ്റിയതായി റിപ്പോര്‍ട്ട്. ഇറാന്‍ സ്റ്റേറ്റ് മീഡിയയും മനുഷ്യാവകാശ സംഘടനകളുമാണ് ഇക്കാര്യം അറിയിച്ചത്. 19 വയസ്സുള്ള ഗുസ്തിചാമ്പ്യനേയും മറ്റ് രണ്ടുപേരെയുമാണ് ഭരകൂടത്തിനെതിരെ പ്രതിഷേധിച്ചതിന് പരസ്യമായി തൂക്കിലേറ്റിയത്. വിചാരണയില്ലാതെ മര്‍ദ്ദിച്ച് കുറ്റസമ്മതം നടത്തിയാണ് തൂക്കിലേറ്റിയതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

സലേഹ് മൊഹമ്മദി, സയീദ് ദാവൂദി, മെഹ്ദി ഖാസെമി എന്നിവരെ വ്യാഴാഴ്ചയാണ് തൂക്കിലേറ്റിയത്. 2026 ജനുവരി 8ന് നടന്ന പ്രതിഷേധത്തിനിടെ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് യുവാക്കളെ ഭരണകൂടം പരസ്യമായി തൂക്കിലേറ്റിയത്. ഖോമില്‍ ജനക്കൂട്ടത്തിന്റെ മുന്നില്‍വെച്ചാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

2025 ഡിസംബറിന്റെ അവസാനത്തോടെ തുടങ്ങി 2026 ജനുവരി വരെ നീണ്ടുനിന്ന രാജ്യവ്യാപകമായ പ്രതിഷേധത്തില്‍ വെടിവെച്ചും സംഘര്‍ഷത്തിലും നിരവധി പേര്‍ ഇറാനിലെ മതപൊലീസിനാല്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും പ്രതിഷേധവുമായി ബന്ധപ്പെട്ട് പരസ്യമായി തൂക്കിലേറ്റപ്പെട്ട ആദ്യത്തെ സംഭവമാണിത്.

ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് (IHRNGO) ഈ വിഷയത്തില്‍ അതീവ ആശങ്ക രേഖപ്പെടുത്തുകയും കൂടുതല്‍ വധശിക്ഷകള്‍ ഉണ്ടാകാമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിഷേധക്കാര്‍ക്ക് ശരിയായ വിചാരണ നടന്നിട്ടില്ലെന്നും പീഡിപ്പിച്ചും ഭീഷണിപ്പെടുത്തിയും നേടിയെടുത്ത കുറ്റസമ്മതങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ശിക്ഷാവിധിയെന്നും ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് സംഘം പറയുന്നു.