Home LATEST NEWS malyalam പുതിയ വാർത്ത സി പി എം വോട്ട് കിട്ടില്ലെന്നു ഭയം; യു ഡി എഫ് യോഗങ്ങളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച്...

സി പി എം വോട്ട് കിട്ടില്ലെന്നു ഭയം; യു ഡി എഫ് യോഗങ്ങളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച് വി കുഞ്ഞികൃഷ്ണന്‍

17
0

Source :- SIRAJLIVE NEWS

കണ്ണൂര്‍ | യു ഡി എഫ് പിന്തുണയോടെയാണ് മത്സരിക്കുന്നതെങ്കിലും യു ഡി എഫ് യോഗങ്ങളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച് പയ്യന്നൂരിലെ സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണന്‍. സി പി എമ്മിനെതിരെ വെല്ലുവിളി ഉയര്‍ത്തി പുറത്തുപോയ വി കുഞ്ഞികൃഷ്ണന്‍, യു ഡി എഫ് യോഗങ്ങളില്‍ പങ്കെടുത്താല്‍ സി പി എം വോട്ട് കിട്ടില്ലെന്നു ഭയക്കുന്നു.

കോണ്‍ഗ്രസ്സിനെ തൊട്ടുകൂടാതെ പിന്തുണ സ്വീകരിക്കാനുള്ള കുഞ്ഞികൃഷ്ണന്റെ നിലപാടില്‍ കോണ്‍ഗ്രസിനുള്ളിലും അതൃപ്തി പുകയുകയാണ്. ഡി സി സി പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ പയ്യന്നൂരില്‍ യോഗം ചേര്‍ന്നു.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങള്‍ക്കുമുമ്പാണ് പയ്യന്നൂര്‍ എം എല്‍ എ ടി ഐ മധുസൂദനെതിരെ മുന്‍ സി പി ഐഎം ഏരിയ സെക്രട്ടറിയും ജില്ല കമ്മറ്റി മെമ്പറുമായിട്ടുള്ള എം കുഞ്ഞികൃഷ്ണന്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ധനരാജ് രക്തസാക്ഷി ഫണ്ടില്‍ തട്ടിപ്പ് നടത്തിയെന്ന ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്.