Source :- SIRAJLIVE NEWS
കണ്ണൂര്‍ | കണ്ണൂര്‍ സീറ്റുമായി ബന്ധപ്പെട്ട രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കെ സുധാകരന്‍ കണ്ണൂരില്‍ തിരിച്ചെത്തി. പുലര്‍ച്ചെ മട്ടന്നൂര്‍ വിമാനത്താവളത്തില്‍ എത്തിയ സുധാകരനെ സ്വീകരിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഇവിടെയെത്തിയത്. ക്ഷീണിതനാണെന്നും പ്രതികരിക്കാനില്ലെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
റിജില്‍ മാക്കുറ്റി, മുഹമ്മദ് ഷമ്മാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കെ സുധാകരന് വിമാനത്താവളത്തില്‍ വലിയ സ്വീകരണം നല്‍കിയത്. കെ സുധാകരന്‍ ആവശ്യപ്പെട്ട കണ്ണൂര്‍ സീറ്റില്‍ മുന്‍ മേയര്‍ ടി ഒ മോഹന്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കെ സുധാകരന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ വഴങ്ങേണ്ടതില്ലെന്നു ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കടുത്ത നിലപാടെടുത്തു. ഇതോടെയാണ് സുധാകരന്റെ സീറ്റ് മോഹം പൊലിഞ്ഞത്. അതേ സമയം പെരുമ്പാവൂര്‍ സീറ്റ് നിഷേധിക്കപ്പെട്ടതില്‍ എല്‍ദോസ് കുന്നപ്പിള്ളിയും കടുത്ത അതൃപ്തിയിലാണ്.



