Home LATEST NEWS malyalam പുതിയ വാർത്ത ഇറാനില്‍ ഇന്റേണ്‍ഷിപ്പിന് പോയ മലയാളി യുവാവിനെ കുറിച്ച് വിവരമില്ല; മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം

ഇറാനില്‍ ഇന്റേണ്‍ഷിപ്പിന് പോയ മലയാളി യുവാവിനെ കുറിച്ച് വിവരമില്ല; മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം

18
0

Source :- SIRAJLIVE NEWS

കട്ടപ്പന |  മര്‍ച്ചന്റ് നേവി കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ഇറാനില്‍ ഇന്റേണ്‍ഷിപ്പിന് പോയ മലയാളി യുവാവിനെ കുറിച്ച് വിവരമില്ലെന്ന് കുടുംബം. ആലടി ആഞ്ഞിലിമൂട്ടില്‍ ജോസിന്റെയും ലൈസാമ്മയുടെയും മകന്‍ ജെറിന്‍ ജോസഫിനെയാണ് കാണാതായത്..ഇതുസംബന്ധിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കഴിഞ്ഞ വര്‍ഷം ജൂലൈ 27 നാണ് ചെന്നൈയിലെ രുദ്രാക്ഷ് മര്‍ച്ചന്റ് നേവി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ജെറിന്‍ ഇറാനിലേക്ക് പോകുന്നത്. ഒമ്പതു മാസത്തെ ഇന്റേണ്‍ഷിപ്പിനായിരുന്നു യുവാവ് പോയത്. ഇറാന്‍ ഇസ്‌റാഈല്‍ സംഘര്‍ഷം ആരംഭിച്ചതോടെ ജെറിനുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് കുടുംബം പറയുന്നു.

ഫെബ്രുവരി 27ന് രാത്രിയാണ് ജെറിന്‍ കുടുംബാഗങ്ങള്‍ക്ക് അവസാനമായി മെസേജ് അയച്ചത്. അതിന് ശേഷം വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്തിട്ടില്ല. അങ്ങോട്ടും ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. കോളജ് അധികൃതരോട് ബന്ധപ്പെട്ടപ്പോള്‍ ജെറിന്‍ സുരക്ഷിതനാണെന്നും യുദ്ധം കഴിഞ്ഞാലുടന്‍ തിരിച്ചെത്തുമെന്നുമാണ് അറിയിച്ചത്