Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

ഇന്‍സ്റ്റഗ്രാമിലൂടെ യുവതികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം യുവതികളുടെ സ്വര്‍ണാഭരണവുമായി കടന്നുകളയുന്നത് പതിവാക്കിയ മലപ്പുറം സ്വദേശി പിടിയില്‍. കോഴിക്കോട് വളയം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. കോട്ടക്കല്‍ കുണ്ടുബസാറിലെ കുഞ്ഞിത്തൊടിയില്‍ മുഹമ്മദ് ജസീലി(38)നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.
കിനാവിന്റെ രാജകുമാരന്‍ എന്ന ഇന്‍സ്റ്റഗ്രാം ഐഡിയിലൂടെയാണ് ഇയാള്‍ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നത്. ഇത്തരത്തില്‍ സൗഹൃദം സ്ഥാപിക്കുന്ന സ്ത്രീകളെ വിവിധ സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തി സ്വര്‍ണാഭരണം തട്ടുന്നതാണ് ഇയാളുടെ രീതി.
പരാതിക്കാരിയിൽ നിന്ന് പന്ത്രണ്ട് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ ജസീല്‍ കൈക്കലാക്കിയതായി പൊലീസ് വിശദമാക്കി.കോഴിക്കോട് ടൗണ്‍ സ്‌റ്റേഷനില്‍ സ്വര്‍ണം തട്ടിയതിനും ഭീഷണിപ്പെടുത്തി പീഡനം നടത്തിയതിനും ഇയാള്‍ക്കെതിരേ കേസ് നിലവിലുണ്ട്.
