Home LATEST NEWS malyalam പുതിയ വാർത്ത അമേരിക്കക്ക് വന്‍ തിരിച്ചടി; ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് ഉന്നതോദ്യോഗസ്ഥന്‍ രാജിവെച്ചു

അമേരിക്കക്ക് വന്‍ തിരിച്ചടി; ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് ഉന്നതോദ്യോഗസ്ഥന്‍ രാജിവെച്ചു

26
0

Source :- SIRAJLIVE NEWS

വാഷിങ്ടണ്‍ | ഇസ്‌റാഈലിനൊപ്പം ചേര്‍ന്ന് ഇറാനെതിരെ ആക്രമണം തുടരുന്നതിനിടെ അമേരിക്കക്കും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും വന്‍ തിരിച്ചടി. ഇറാനെതിരായ യുദ്ധത്തെ തള്ളിപ്പറഞ്ഞ് യു എസ് ദേശീയ ഭീകരപ്രതിരോധ വകുപ്പ് (എന്‍ സി ടി സി) മേധാവി ജോ കെന്റ് രാജിവെച്ചു.

അനാവശ്യമായ ആക്രമണമാണ് അമേരിക്ക നടത്തുന്നത്. ഇസ്‌റാഈലിന്റെ സമ്മര്‍ദം കാരണമാണ് യുദ്ധം ആരംഭിച്ചതെന്നും എക്‌സ് പ്ലാറ്റ്‌ഫോമില്‍ നടത്തിയ രാജി പ്രഖ്യാപനത്തില്‍ ജോ കെന്റ് തുറന്നടിച്ചു. ഇറാന്‍ ഒരിക്കലും യു എസിന് ഒരു ഭീഷണിയും ഉയര്‍ത്തിയിട്ടില്ല. ഇസ്‌റാഈലിന്റെയും അവരുടെ ശക്തമായ അമേരിക്കന്‍ ലോബിയുടേയും സമ്മര്‍ദം മൂലമാണ് ഈ യുദ്ധം ആരംഭിച്ചത്. അതുകൊണ്ടൊക്കെത്തന്നെ ഇറാനെതിരെ നടക്കുന്ന യുദ്ധത്തെ മനസ്സാക്ഷി കുത്തില്ലാതെ പിന്തുണക്കാന്‍ സാധിക്കില്ല. ഏറെ ആലോചിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയതെന്നും കെന്റ് വ്യക്തമാക്കി.

പശ്ചിമേഷ്യന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം യു എസ് ഭരണത്തില്‍ നിന്ന് രാജി സമര്‍പ്പിക്കുന്ന ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ് ജോ കെന്റ്.