Home LATEST NEWS malyalam പുതിയ വാർത്ത ഓസ്‌കാര്‍ 2026: മൈക്കല്‍ ബി ജോര്‍ദാന്‍ മികച്ച നടന്‍, ജെസ്സി ബക്ലി നടി

ഓസ്‌കാര്‍ 2026: മൈക്കല്‍ ബി ജോര്‍ദാന്‍ മികച്ച നടന്‍, ജെസ്സി ബക്ലി നടി

10
0

Source :- SIRAJLIVE NEWS

ലോസ് ഏഞ്ചലസ് | 2026ലെ ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ എനതര്‍’ ആണ് മികച്ച ചിത്രം. പോള്‍ തോമസ് ആന്‍ഡേഴ്‌സണാണ് സംവിധായകന്‍. മികച്ച അവലംബിത തിരക്കഥക്കുള്ള അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു. മൈക്കല്‍ ബി ജോര്‍ദാന്‍ മികച്ച നടനും ജെസ്സി ബക്ലി മികച്ച നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു. ‘സിന്നേഴ്‌സ് ‘എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മൈക്കല്‍ ബി ജോര്‍ദാന് അവാര്‍ഡ്. ജെസ്സി ബക്ലിക്ക് ‘ഹംനറ്റ്’ ലേതിനും.

ഷോണ്‍ പെന്‍ ആണ് മികച്ച സഹനടന്‍. ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അവാര്‍ഡ്. മികച്ച കാസ്റ്റിങിനുള്ള ഓസ്‌കാറും വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറിനാണ്. മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം റയാന്‍ കൂഗ്ലെര്‍ (സിന്നേഴ്‌സ്) കരസ്ഥമാക്കി. വെപ്പണ്‍സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ആമി മാടിഗണിനും ഓസ്‌കാര്‍ ലഭിച്ചു.

ഛായാഗ്രാഹക ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപോ ചരിത്രനേട്ടം സ്വന്തമാക്കി. ഓസ്‌കര്‍ വേദിയില്‍ ചരിതം കുറിച്ച് . ഛായാഗ്രഹത്തിന് ഓസ്‌കാര്‍ നേടുന്ന ആദ്യ വനിതയാണ് അര്‍ക്കപോ. സിന്നേഴ്‌സ് എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിനാണ് അവാര്‍ഡ്.

മറ്റ് അവാര്‍ഡ് ജേതാക്കള്‍:
മികച്ച സഹനടി- എയ്മി മാഡിഗണ്‍ (വെപ്പണ്‍സ്), ആനിമേറ്റഡ് ചിത്രം- കെ പോപ്പ് ഡീമന്‍ ഹണ്ടേഴ്‌സ്
വസ്ത്രാലങ്കാരം- കേറ്റ് ഹാവ്‌ലി (ഫ്രാങ്കന്‍സ്‌റ്റൈന്‍), മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിങ് -മൈക്ക് ഹില്‍, ജോര്‍ദന്‍, സാമുവല്‍, ക്ലിയോണ (ഫ്രാങ്കെന്‍സ്‌റ്റൈന്‍), കാസ്റ്റിങ്- വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- ഫ്രാങ്കന്‍സ്‌റ്റൈന്‍, വിഷ്വല്‍ ഇഫക്ടുകള്‍- അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്, ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം- ടൂ പീപ്പിള്‍ എക്‌സ്‌ചേഞ്ചിങ് സലൈവ, ദി സിങ്ങേര്‍സ്, ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം- ഓള്‍ ദി എംപ്റ്റി റൂംസ്, ഒറിജിനല്‍ സ്‌കോറിനുള്ള പുരസ്‌കാരം- സിന്നേഴ്‌സ്, ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം- മിസ്റ്റര്‍ നോബടി എഗൈന്‍സ്റ്റ് പുടിന്‍, ഫിലിം എഡിറ്റിങ് – ആന്‍ഡി ജുര്‍ഗെന്‍സെന്‍ (വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍), സൗണ്ട് – എ1, അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം- സെന്റിമെന്റല്‍ വാല്യൂ, ഒറിജിനല്‍ സോങ്- ഗോള്‍ഡന്‍ (കെ പോപ് ഡിമോണ്‍ ഹണ്‍ടേഴ്‌സ്).