Home LATEST NEWS malyalam പുതിയ വാർത്ത നിലമ്പൂരില്‍ പോരാട്ടം കനക്കും; യു ഷറഫലി എല്‍ ഡി എഫ് സ്വതന്ത്രന്‍

നിലമ്പൂരില്‍ പോരാട്ടം കനക്കും; യു ഷറഫലി എല്‍ ഡി എഫ് സ്വതന്ത്രന്‍

12
0

Source :- SIRAJLIVE NEWS

കോഴിക്കോട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയ മണ്ഡലങ്ങളിലൊന്നായി മാറാനൊരുങ്ങുകയാണ് നിലമ്പൂര്‍ . കാല്‍പന്ത് കളിയുടെ പോരാട്ട വീര്യവുമായി മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം യു ഷറഫലി എല്‍ ഡി എഫ് സ്വതന്ത്രനായി മത്സര രംഗത്തെത്തുന്നതോടെയാണ് നിലമ്പൂര്‍ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രമായി തീരുന്നത്. ഷറഫലിയുടെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി സിപിഎം സംസ്ഥാന സെക്രട്ടറി പ്രഖ്യാപിച്ചു കഴിഞ്ഞു.

കോണ്‍ഗ്രസിന്റെ സിറ്റിങ് എംഎല്‍എ ആര്യാടന്‍ ഷൗക്കത്ത് തന്നെയാവും യു ഷറഫലിക്കെതിരെ കൊമ്പ് കോര്‍ക്കുകഷറഫലിയെ ആദ്യം ഏറനാട് മണ്ഡലത്തിലേക്ക് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് നിലമ്പൂരിലേക്ക് മാറ്റുകയായിരുന്നു. ഒരു അട്ടിമറി വിജയം തന്നെയാണ് സിപിഎം മണ്ഡലത്തില്‍ പ്രതീക്ഷിക്കുന്നത്

നേരത്തെ പി വി അന്‍വര്‍ രാജിവെച്ചതിനെത്തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പിലും ഷറഫലിയുടെ പേര് സജീവമായി ഉയര്‍ന്നു കേട്ടിരുന്നുവെങ്കിലും എം സ്വരാജ് സ്ഥാനാര്‍ഥിയാകുകയായിരുന്നു.

കേരളാ പോലീസിന്റെ ഫുട്‌ബോള്‍ ടീം തിളങ്ങി നിന്ന 1984 മുതല്‍ 96 വരെയുള്ള വ്യാഴവട്ടക്കാലത്ത്, ടീമിന്റെ നെടുംതൂണായിരുന്നു ഷറഫലി. രണ്ടുതവണ ഫെഡറേഷന്‍ കപ്പും നാലു തവണ അഖിലേന്ത്യാ ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കിയ കേരളാ പൊലീസ് ടീമിന്റെ ഭാഗ്യതാരമായി. ഒരു പതിറ്റാണ്ടു കാലം, 1985 മുതല്‍ 95 വരെ, ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനു വേണ്ടിയും അദ്ദേഹം ബൂട്ടണിഞ്ഞു.