Home LATEST NEWS malyalam പുതിയ വാർത്ത കണക്ക് ചെന്നൈയിലായാലോ?

കണക്ക് ചെന്നൈയിലായാലോ?

9
0

Source :- SIRAJLIVE NEWS

ർവകലാശാലാ പദവിയുള്ള ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (സി എം ഐ) പഠിക്കാൻ അപേക്ഷിക്കാം. സി എം ഐയിലെ നാല് വർഷ ബി എസ് ഓണേഴ്‌സ് പ്രോഗ്രാമുകൾ, രണ്ട് വർഷ എം എസ്‌ സി പ്രോഗ്രാമുകൾ, പി എച്ച് ഡി പ്രോഗ്രാമുകൾ എന്നിവക്ക് അപേക്ഷ ക്ഷണിച്ചു. മേയ് രണ്ടിന് നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് അഡ്മിഷ ൻ ലഭിക്കുക. https://www.cmi.ac.in/admissions എന്ന വെബ്‌സൈറ്റ് വഴി ഏപ്രിൽ നാല് വരെ അപേക്ഷിക്കാം. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്.

ദേശീയ, രാജ്യാന്തര തലങ്ങളിൽ നടത്തുന്ന മാത്‌സ്, ഫിസിക്‌സ്, ഇൻഫർമാറ്റിക്‌സ് ഒളിംപ്യാഡുകളിൽ മികച്ച പ്രകടനം നടത്തിയവരെ ബി എസ് പ്രവേശന പരീക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിഎച്ച് ഡി കന്പ്യൂട്ടർ സയൻസ് പ്രവേശനത്തിനായി ജെസ്റ്റ്/ ഗേറ്റ് സ്‌കോർ ഉള്ളവരെയും, പിഎച്ച് ഡി ഫിസിക്‌സ് പ്രവേശനത്തിനായി മികച്ച ജെസ്റ്റ്/ ഗേറ്റ്/നെറ്റ് സ്‌കോർ ഉള്ളവരെയും പരിഗണിക്കും.

ബി എസ്, എം എസ്‌ സി മാത്തമാറ്റിക്‌സ്, കന്പ്യൂട്ടർ സയൻസ് പ്രോഗ്രാമുകൾക്ക് 1.25 ലക്ഷം രൂപയും എം എസ്‌ സി ഡാറ്റ സയൻസിന് 2.5 ലക്ഷം രൂപയുമാണ് ഒരു സെമസ്റ്ററിലെ ഫീസ്.

പ്രോഗ്രാമുകൾ

  • ബി എസ് ഓണേഴ്‌സ് (നാല് വർഷം): മാത്തമാറ്റിക്‌സ്, മാത്തമാറ്റിക്‌സ് ആൻഡ് കന്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്‌സ് ആൻഡ് ഫിസിക്‌സ്
  • എം എസ്‌ സി (രണ്ട് വർഷം): മാത്തമാറ്റിക്‌സ്, കന്പ്യൂട്ടർ സയൻസ്, ഡാറ്റ സയൻസ്
  • പി എച്ച് ഡി: മാത്തമാറ്റിക്‌സ്, കന്പ്യൂട്ടർ സയൻസ്, ഫിസിക്‌സ്

യോഗ്യത

  • ബി എസ് പ്രോഗ്രാമുകൾ: 12ാം ക്ലാസ്സ് വിജയം
  • എം എസ്‌ സി പ്രോഗ്രാമുകൾ: ബി എ/ബി എസ്‌ സി/ ബി ടെക് (പ്രോഗ്രാം അനുസരിച്ച് മാത്‌സ്/ കന്പ്യൂട്ടർ സയൻസ്/ സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിൽ മികച്ച പശ്ചാത്തലം അഭികാമ്യം)
  • പി എച്ച് ഡി (മാത്തമാറ്റിക്‌സ്): ബി ടെക്/ ബി എസ്‌ സി മാത്‌സ്/ എം എസ്‌സി മാത്‌സ്
  • പി എച്ച് ഡി (കന്പ്യൂട്ടർ സയൻസ്): ബി ടെക്/ എം എസ്‌ സി കന്പ്യൂട്ടർ സയൻസ്/ എം സി എ
  • പി എച്ച് ഡി (ഫിസിക്‌സ്): എം എസ്‌ സി ഫിസിക്‌സ്
  • യോഗ്യതാ കോഴ്‌സുകളുടെ അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.

പ്രവേശന പരീക്ഷ

ബി എസ് പ്രോഗ്രാമുകൾക്ക് പൊതുവായി ഒരു പരീക്ഷയാണുള്ളത്. ഫലം വന്ന ശേഷം മാത്രമേ പ്രോഗ്രാമുകൾ തിരഞ്ഞെടുക്കാൻ സാധിക്കൂ. എല്ലാ പരീക്ഷകളുടെയും സിലബസും മുൻവർഷ ചോദ്യപേപ്പറുകളും വെബ്‌സൈറ്റിൽ ലഭ്യമാണ്.